Latest NewsKeralaIndiaNewsInternational

ഹലാല്‍ ഉയര്‍ത്തുന്നത് വര്‍ഗീയ സാമ്പത്തിക അധിനിവേശമോ? ആഗോളതലത്തില്‍ ശക്തമായ എതിർപ്പ് ഉയരുന്നത് എന്തുകൊണ്ട്?

ഹലാൽ വിഷയത്തിൽ ആഗോളതലത്തില്‍ ശക്തമായ എതിർപ്പ് ഉയരുന്നത് എന്തുകൊണ്ട്?

എറണാകുളം ജില്ലയിലെ പാറക്കടവ് കുറുമശ്ശേരിയിലെ ബേക്കറിയില്‍ ഹലാല്‍ ഭക്ഷണം വിതരണം ചെയ്തതോടെയാണ് ‘ഹലാൽ ഭക്ഷണം’ കേരളത്തിൽ ചർച്ചയായത്. കേന്ദ്ര വാണിജ്യ മന്ത്രാലത്തിന് കീഴിലെ അഗ്രികൾച്ചറൽ ആൻറ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് ആൻറ് എക്സ്പോർട്ട് ഡവലപ്മെൻറ് അതോറിറ്റി (APEDA) യുടെ മാന്വലിൽ നിന്ന് ഹലാൽ എന്ന വാക്ക് ഒഴിവാക്കുക കൂടി ചെയ്തതോടെ ഹലാൽ എന്തുകൊണ്ട് ഒഴിവാക്കപ്പെടുന്നുവെന്നും പിന്നിലെ യാഥാർത്ഥ്യങ്ങളെന്തെല്ലാമാണെന്നുമുള്ള അന്വേഷണവും ചർച്ചകളുമാണ് സോഷ്യൽ മീഡിയകളിൽ നടക്കുന്നത്.

Also Read: ഡോളർ കടത്തുമായി ബന്ധപ്പെട്ട രണ്ട് വിദേശ മലയാളികളെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ് സംഘം

ക്രൈസ്തവ വിഭാഗങ്ങൾക്ക് പുറമേ ഹിന്ദു ഐക്യവേദിയും ഹലാൽ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഹലാൽ ബോർഡുകൾ കേരളത്തിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ, തീവ്ര ഇസ്ളാമിക സംഘടനകൾ കേരളത്തിൽ വേരൂന്നിയതോടെ പലയിടങ്ങളിലും ഹലാൽ ബോർഡ് പ്രത്യക്ഷപ്പെട്ടു. ഹലാൽ ബോർഡ് സ്ഥാപിക്കുന്നതിനും ഒരു രീതിയുണ്ട്. ഹലാല്‍ ഉയര്‍ത്തുന്ന വര്‍ഗീയ സാമ്പത്തിക അധിനിവേശത്തെ കുറിച്ച് ഇന്ത്യക്കാർ ബോധവാന്മാരല്ലെന്നും ഒരു കൂട്ടർ ഉന്നയിക്കുന്നു.

ഹലാല്‍ ഉല്പന്നത്തിന്റെ നിര്‍മ്മാതാവ് അഥവാ സ്ഥാപന ഉടമ മുസ്ളീം ആയിരിക്കണം. സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരെല്ലാം മുസ്ളീം ആയിരിക്കണം. അത്തരം സ്ഥാപനങ്ങൾക്ക് മാത്രമേ ഹലാൽ സർട്ടിഫിക്കറ്റ് നൽകുകയുള്ളു. ഇസ്ളാം ഭൂരിപക്ഷ രാജ്യങ്ങളിൽ പോലും നിയമവും രീതികളും ഇങ്ങനെയാണെന്നിരിക്കേ, ജനാധിപത്യരാജ്യമായ മുസ്ളീം ഭൂരിപക്ഷ രാജ്യമല്ലാത്ത ഇന്ത്യയിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് എതിർപക്ഷത്തിന്.

Also Read: ഇരുട്ടിൽ വഴിതെറ്റി വന്നതാണ്, സൈനികനെ തിരിച്ചയക്കണമെന്ന് ഇന്ത്യയോട് ആവിശ്യപ്പെട്ട് ചൈന

ജീവിതത്തിൽ ഹലാൽ (അനുവദനീയം), ഹറാം (നിഷിദ്ധം) പരിഗണിക്കണമെന്നത് ഇസ്ലാമിന്റെ കണിശമായ അനുശാസനയാണ്. അതനുസരിച്ച് നൂറ്റാണ്ടുകളായി മുസ്ലിംകൾ ഭാഷാ,ദേശ ഭേദമില്ലാതെ അത് അനുശാസിച്ച് പോരുന്നു. ഇതര മതസ്ഥര്‍ക്ക് ഹലാലോ ഹറാമോ ഇല്ലാത്തതുകൊണ്ട് അവർ എല്ലാ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങും. ഹലാലിന്റെ പണം ഭീകരസംഘടനകളിലേക്ക് എത്തുന്നു എന്ന ആരോപണം ഇന്ത്യയിലും ശക്തമാണ്. ഹലാലിന് എതിരായ ഒരു നീക്കം ആഗോളതലത്തില്‍ തന്നെ രൂപം കൊണ്ടുകഴിഞ്ഞു. ഓസ്ട്രേലിയയിൽ സെനറ്റര്‍ ജാക്വി ലാംബി ഹലാല്‍ പണം ഭീകരപ്രവര്‍ത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് തുറന്നടിച്ച് കഴിഞ്ഞു. ഹലാലിനെതിരായ പൊതുവികാരമാണ് ഓസ്ട്രേലിയ, ശ്രീലങ്ക, അയർലണ്ട് എന്നിവടങ്ങളിൽ ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button