ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹലാല്‍ മുദ്രണം ചെയ്ത ഉത്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. യു.പി ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാല്‍ ലേബല്‍ പതിച്ച ഉത്പന്നങ്ങളുടെ നിര്‍മ്മാണം, സംഭരണം, വിതരണം, വില്‍പന എന്നിവയുടെ നിരോധനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Read Also: റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറി കയറി കാൽനടയാത്രക്കാരൻ മരിച്ചു
‘പൊതുജനാരോഗ്യത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി, ഹലാല്‍ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്‍പന എന്നിയുടെ നിരോധനം ഉത്തര്‍പ്രദേശില്‍ ഉടനടി പ്രാബല്യത്തില്‍ വരും’ ഉത്തര്‍പ്രദേശ് ഫുഡ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
‘ഭക്ഷ്യ ഉത്പന്നങ്ങളുടെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഒരു സമാന്തര സംവിധാനമാണ്. അത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് പ്രസ്തുത നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂര്‍ണ്ണമായും വിരുദ്ധവും 89 പ്രകാരം ലംഘനവുമാണ്,’ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments