![](/wp-content/uploads/2021/01/covid-2-e1610191503816.jpg)
ആറ്റിങ്ങൽ: വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രാഥമിക സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വിദ്യാർഥികളോടും അധ്യാപകരോടും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. അവനവഞ്ചേരി ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വിദ്യാർത്ഥിയുടെ സമ്പർക്ക പട്ടികയിലുള്ള പതിനഞ്ച് വിദ്യാർഥികളോടും അധ്യാപകരോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വിഭാഗം
നിർദേശിക്കുകയായിരുന്നു.
വിദ്യാർത്ഥിയുടെ മാതാപിതാക്കൾക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വിദ്യാർഥിക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം വരെ വിദ്യാർഥി ക്ലാസിനെത്തിയിരുന്നു. തുടർന്ന് ക്ലാസ് മുറി അണുവിമുക്തമാക്കി.
Post Your Comments