
ഒതുക്കുങ്ങൽ : കനത്ത മഴയെ തുടർന്ന് വീടിന്റെ മതിൽ ഇടിഞ്ഞുവീണു. ത്തൂർ ചുള്ളിയൻ കോളനിയിലെ വടക്കൻ ഷംസുദ്ദീന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞുവീണത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ വീട്ടുകാർ മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഖമറുദീൻ, മഞ്ഞ കണ്ടൻ മുഹമ്മദ് അഷ്റഫ്, കങ്കാളത്ത് ഫൈസൽ, ഉമ്മാട്ട് കുഞ്ഞിതു, മണി പത്തൂർ, ഹുസൈൻ നെല്ലിയാളി തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു.
Post Your Comments