കൊച്ചി: കാലിക്കറ്റ് സർവ്വകലാശാലയിൽ താൽക്കാലിക ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താനുള്ള സിണ്ടിക്കേറ്റ് തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നു. പി.എസ്.സിയെ മറികടന്നുള്ള സ്ഥിരപ്പെടുത്തൽ സുപ്രീം കോടതിവിധിയുടെ ലംഘനമാണെന്ന് ഹൈക്കോടതി അറിയിക്കുകയുണ്ടായി.
ഇക്കഴിഞ്ഞ് ഡിവസംബർ 30 നാണ് സിണ്ടിക്കേറ്റ് തീരുമാനപ്രകാരം 10 വർഷം സർവ്വീസ് പൂർത്തിയാക്കിയ ജീവനക്കാർക്ക് സ്ഥിരം നിയമനം നൽകാൻ തീരുമാനിച്ച് സർവ്വകലാശാല ഉത്തരവ് നൽകിയത്. ഡ്രൈവർ, വാച്ച്മെൻ, പ്രോഗ്രാമർ തസ്തികകളിലായി 37 പേരെയാണ് പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുകയുണ്ടായത്.
Post Your Comments