Latest NewsNewsCrime

പൊളളാച്ചി പീഡനക്കേസ്; മൂന്ന് അണ്ണാഡിഎംകെ നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാടിനെ വിറപ്പിച്ച പൊള്ളാച്ചി പീഡനക്കേസിൽ പ്രാദേശിക നേതാവ് അടക്കം മൂന്ന് അണ്ണാ ഡിഎംകെ പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. അണ്ണാഡിഎംകെ വിദ്യാർത്ഥി വിഭാഗം പൊള്ളാച്ചി ടൗൺ സെക്രട്ടറി കെ. അരുളാനന്ദം, ഷാരോൺ പോൾ, ബൈക്ക് ബാബു, എന്നിവരെയാണ് ഇന്നലെ വൈകീട്ട് സിബിഐ അറസ്റ്റു ചെയ്തിരിക്കുന്നത്. സംഭവത്തിനു പിന്നിൽ രണ്ട് മന്ത്രി പുത്രൻമാർക്കു പങ്കുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് തമിഴ്‌നാടിനെ പിടിച്ചു കുലുക്കിയ കേസായിരുന്നു പൊള്ളാച്ചി പീഡനക്കേസ്.

പൊള്ളാച്ചി കേന്ദ്രീകരിച്ചു പ്രണയം നടിച്ചു കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന സംഘം 50 യുവതികളുടെ സെക്സ് വീഡിയോ നിർമ്മിച്ചെന്നാണ് കേസ്. കേസ് അന്വേഷണം ഇഴഞ്ഞതോടെ പെൺകുട്ടിയും കുടുംബവും മാധ്യമങ്ങൾക്കു മുന്നിൽ എത്തുകയുണ്ടായി. തുടർന്ന് പെൺകുട്ടിയെ അപമാനിച്ച ശബരി രാജൻ, തിരുനാവുകരശ്, സതീഷ്, വസന്തകുമാർ എന്നിവർ അറസ്റ്റിലായി. തുടർന്ന് കേസിലെ അഞ്ചാം പ്രതിയും ഇവരുടെ സുഹൃത്തുമായ അനിവാനം കോടതിയിൽ കീഴടങ്ങുകയുണ്ടായി. ഇയാൾ നൽകിയ മൊഴിയിലാണ് പൊള്ളാച്ചി കേന്ദ്രീകരിച്ചു പെൺകുട്ടികളെയും യുവതികളെയും പ്രണയം നടിച്ചു കൂട്ടി കൊണ്ടുപോയി സെക്സ് വീഡിയോ നിർമിക്കുന്ന സംഘത്തെ കുറിച്ച് പോലീസിന് സൂചന ലഭിക്കുന്നത്.

അമ്പതിൽ അധികം പേരുടെ വീഡിയോ സംഘത്തിൽ പെട്ടവരുടെ മൊബൈലുകളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ഭരണ കക്ഷിആയ അണ്ണാ ഡിഎംകെയുടെ പ്രാദേശിക നേതാക്കകളുടെ പേരുകൾ അറസ്റ്റിലായവരുടെ മൊഴികളിൽ ഉൾപ്പെട്ടതോടെ കേസ് അന്വേഷണം നിലച്ചു. തുടർന്ന് വൻജനകീയ പ്രതിഷേധം ഉയർന്നതോടെ ആണ് കഴിഞ്ഞ 2018 ഏപ്രിലിൽ കേസ് സിബിഐക്ക് വിട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button