Latest NewsUSANewsInternational

ക്യാപിറ്റോള്‍ ആക്രമണം : ട്രംപിനെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാൻ ചർച്ച

വാഷിംഗ്ടൺ : ഡൊണാൾഡ് ട്രംപിൻ്റെ അനുയായികൾ യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ നടത്തിയ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്ന കാര്യം ക്യാബിനറ്റ് ആലോചിക്കുന്നതായി സൂചന. യുഎസ് മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപ് നയിക്കുന്ന ക്യാബിനറ്റിലെ അംഗങ്ങളാണ് സ്വന്തം പ്രസിഡൻ്റിനെ നീക്കം ചെയ്യാനുള്ള സാധ്യത പരിശോധിക്കുന്നത്.

യുഎസ് ഭരണഘടനയിലെ 25-ാം വകുപ്പ് അനുസരിച്ച് വൈസ് പ്രസിഡൻ്റിനും ക്യാബിനറ്റിനും ചേർന്ന് പ്രസിഡൻ്റിനെ നീക്കം ചെയ്യാൻ അധികാരമുണ്ട്. എന്നാൽ ഈ നടപടിക്ക് തുടക്കമിടാൻ വൈസ് പ്രസിഡൻ് മൈക്ക് പെൻസിൻ്റെ പിന്തുണ വേണം എന്നതാണ് ഏറ്റവും നിർണായകമായ കാര്യം. ട്രംപിൻ്റെ വിശ്വസ്തനായ മൈക്ക് പെൻസ് അതിന് തയ്യാറാവുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഒരു കൺട്രോളുമില്ലാത്ത അവസ്ഥയിലാണ് ട്രംപെന്ന് റിപ്പബ്ളിക്കൻ പാർട്ടിയുടെ ഉന്നത നേതാവ് പറഞ്ഞു.  ട്രംപിനെ നീക്കം ചെയ്യാനുള്ള നടപടികൾ പാർട്ടിയും സർക്കാരും സജീവമായി പരിഗണിക്കുന്നുണ്ടെന്നും ട്രംപിന് നീക്കം ചെയ്യാൻ വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസിന് മേലെ കനത്ത സമ്മർദ്ദമാണ് സഹപ്രവർത്തകർ ചെലുത്തുന്നതെന്നും സിബിഎസ് റിപ്പോർട്ട് ചെയ്യുന്നു.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button