വാഷിംഗ്‌ടൺ: അമേരിക്കൻ പാർലമെന്റിന് നേരെയുണ്ടായ ക്യാപിറ്റോൾ ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ. സുരക്ഷാവലയത്തിലേക്ക് അഞ്ജാതൻ നടത്തിയ കാർ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നു എന്നാണ് ബൈഡന്റെ വാക്കുകൾ. ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
Read Also: ഇരട്ടവോട്ടിന് ശ്രമിച്ചാൽ കർശന നടപടി; മാർഗ രേഖ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
എന്നാൽ വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന. ജനുവരിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവിൽ നടന്ന ക്യാപിറ്റോൾ കലാപത്തിൽ ഒരു പൊലീസുകാരനടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു.
Post Your Comments