വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ കലാപത്തില്‍ മരണം ഉയരുന്നു. അമേരിക്കന്‍ കാപിറ്റോളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ അഴിച്ചുവിട്ട കലാപത്തിലും ആക്രമണത്തിലും നാല്പേര്‍ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും ചേരുമ്പോഴാണ് ട്രംപ് അനുകൂലികള്‍ ഇരച്ചെത്തി കലാപം അഴിച്ചുവിട്ടത്. സംഭവത്തെ ലോകനേതാക്കള്‍ അപലപിച്ചിട്ടുണ്ട്.
Read Also : മുഹമ്മദ് റിയാസും മമ്മൂട്ടിയും തമ്മിലുള്ള കൂടിക്കാഴ്ച എന്തിനെന്ന് ഉറ്റുനോക്കി രാഷ്ട്രീയവൃത്തങ്ങള്‍
ബാരിക്കേഡ് ചാടിക്കടക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റാണ് ഒരു വനിത മരണമടഞ്ഞതെന്നും മൂന്നുപേര്‍ മറ്റ് കാരണങ്ങളാലാണ് മരിച്ചതെന്നും കലാപം നിയന്ത്രിക്കുന്നതിന് നിയോഗിച്ച പൊലീസ് പറഞ്ഞു. ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 4.15ഓടെ കാപിറ്റോള്‍ മന്ദിരത്തില്‍ പ്രവേശിക്കാതെ കലാപകാരികളെ തടയാനായതായി അമേരിക്കന്‍ ഭരണകര്‍ത്താക്കള്‍ അറിയിച്ചു.
കലാപത്തിന് സഹായകമായ പോസ്റ്റുകള്‍ കണ്ടതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ട്രംപിന്റെ ഔദ്യോഗിക പേജ് 24 മണിക്കൂര്‍ നേരത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണമെന്ന് ട്വിറ്റര്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുവരെ ട്രംപിന്റെ അക്കൗണ്ട് ലോക് ചെയ്യുമെന്നും ട്വിറ്റര്‍ അധികൃതര്‍ അറിയിച്ചു.
Post Your Comments