KeralaLatest NewsNews

ക്യാപിറ്റോൾ മന്ദിരത്തിലെ അക്രമവും കേരള നിയമസഭയിലെ അക്രമവും തമ്മിലുള്ള സമാനതകൾ ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ ഈ രണ്ട് സംഭവങ്ങളെയും തമ്മിൽ താരതമ്യപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്

തിരുവനന്തപുരം: അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ യുഎസിലെ കാപ്പിറ്റോളില്‍ അരങ്ങേറിയ അതിക്രമത്തിനെ 2015 മാർച്ച് 13ന് കേരള നിയമസഭയില്‍ പ്രതിപക്ഷം നടത്തിയ അക്രമസംഭവങ്ങളുമായി താരതമ്യപ്പെടുത്തി സമൂഹ മാധ്യമങ്ങൾ. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെഎം മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്നും തടയാനുള്ള പ്രതിപക്ഷ ശ്രമമാണിപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്.

Also related: ഒരു നേരത്തെ ഭക്ഷണത്തിന് യാചിച്ച് ഐ.എ. എസ്സിന് പഠിക്കുന്ന പെണ്‍കുട്ടിയും കുടുംബവും; സംഭവം കേരളത്തിൽ

കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിൽ ഇടതുപക്ഷ എംഎൽഎ മാർ സ്പീക്കർ ഇരിക്കുന്ന ഡയസിൽ അതിക്രമിച്ച് കടന്ന് സ്പീക്കറുടെ കസേരയും മെെക്കും കമ്പ്യൂട്ടറും പാനലുകളും അടക്കം അടിച്ച് തകർത്തു. പിന്നീട് സ്പീക്കറുടെ കസേരയടക്കം തള്ളിതാഴെയിടുകയും ചെയ്ത അതിക്രമങ്ങളെയാണ് എസിലെ ട്രംപ് അനുകൂലികള്‍ പാര്‍ലിമെന്റ് ഹൗസ് കൈയേറി ഇന്ന് നടത്തിയ പ്രതിഷേധങ്ങളുമായി താരതമ്യപ്പെടുത്തിയിട്ടുള്ളത്.

Also related: വാഹനാപകടത്തിൽ റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം

ഇടത് എംഎൽഎമാർ അന്ന് നടത്തിയ അതിക്രമത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്ന് അക്രമത്തില്‍ പങ്കെടുത്ത ഇന്നത്തെ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പില്‍കാലത്ത് ആ സംഭവം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്ത് ഖേദം പ്രകടിപ്പിച്ചിരുന്നു.

Also related: അപകടം മണത്ത് കിം ജോംഗ് ഉന്‍, വലിയതോതില്‍ ആയുധശേഷി വര്‍ധിപ്പിക്കുന്നു

സോഷ്യൽ മീഡിയയിൽ ഈ രണ്ട് സംഭവങ്ങളെയും തമ്മിൽ താരതമ്യപ്പെടുത്തി നിരവധി ആളുകളാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. ജനാധിപത്യത്തിനെതിരായ എല്ലാ അക്രമങ്ങളും അപലപിക്കപ്പെടേണ്ടതാണ്. അമേരിക്കയിലായാലും കേരളത്തിലായാലും കോണ്‍ഗ്രസ് എം.പി കൊടിക്കുന്നില്‍ സുരേഷ് രണ്ട് സംഭവങ്ങളുടെയും സമാനതകൾ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button