വാഷിങ്ടൺ: കാപിറ്റൽ മന്ദിരത്തിലെ കലാപവുമായി ബന്ധപ്പെട്ടുള്ള നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള പുതിയ താന്ത്രവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വയം മാപ്പു നൽകാൻ പ്രസിഡന്‍റിന് അധികാരമുണ്ടെന്ന വിചിത്രമായ കണ്ടെത്തലുമായിട്ടാണ് ട്രംപ് ഇക്കുറി രംഗത്ത് വന്നിരിക്കുന്നത്. അതിന് വേണ്ടി വൈറ്റ് ഹൗസ് കൗൺസിൽ പാറ്റ് സിപോലോൻ, സഹായികൾ, അഭിഭാഷകർ അടക്കമുള്ള നിയമവിദഗ്ധരുടെ ഉപദേശം തേടിയതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. ട്രംപ് സ്വയം മാപ്പുനൽകിയാൽ അത് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.
Also related: കനത്ത മഴ ; വീടിന്റെ മതിൽ ഇടിഞ്ഞുവീണു
എന്നാൽ വിഷയത്തെ സംബന്ധിച്ച് ഭരണഘടനാ വിദഗ്ധർ തമ്മിൽ അഭിപ്രായ ഭിന്നതകളുണ്ട്. പ്രസിഡന്‍റിന് സ്വയം മാപ്പുനൽകാൻ കഴിയില്ലെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നിയമ കുറിപ്പിൽ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന് അധികാരമൊഴിയുവാൻ കഴിയും. കൂടാതെ, വൈസ് പ്രസിഡന്‍റിനോട് ചുമതലയേൽക്കാനും മാപ്പ് നൽകാനും ആവശ്യപ്പെടാവുന്നതാണ് എന്ന് വിഗദരും പറയുന്നു.
Also related: വി മുരളീധരന്‍ വീണ്ടും കളത്തില്‍? കേരളത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് നേതാക്കൾ
ക്യാപിറ്റോൾ കലാപത്തിൽ ലോകമെമ്പാടും നിന്നുമുള്ള വിമർശനങ്ങളാണ് ട്രംപിന് കേൾക്കേണ്ടി വന്നിട്ടുള്ളത്. ക്യാപിറ്റോളിലെ സംഭവവികാസങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കിയെന്ന് പാര്‍ട്ടി അംഗങ്ങള്‍ തന്നെ വിമർശിച്ചിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.
Post Your Comments