Latest NewsNewsIndia

‘ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ്’; റെഡ്ഡി സര്‍ക്കാർനെതിരെ ചന്ദ്രബാബു നായ്ഡു

മതവികാരം വ്രണപ്പെട്ട ഹിന്ദുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷേത്രത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ ടി.ഡി.പി. അധ്യക്ഷന്‍ എന്‍.ചന്ദ്രബാബു നായിഡു. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ക്കും വിഗ്രഹങ്ങള്‍ക്കും നേരെയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നിലെ കുറ്റവാളികളെ പിടികൂടാന്‍ ഭരണകൂടം യാതൊരു നടപടിയും കൈക്കൊളളുന്നില്ലെന്നാരോപിച്ചാണ് വിമര്‍ശം. ഹിന്ദുക്കളോട് വിശ്വാസ വഞ്ചന കാട്ടുകയാണ് ജഗന്‍മോഹന്‍ റെഡ്ഡിയെന്ന് നായ്ഡു കുറ്റപ്പെടുത്തി.

എന്നാൽ വിശാഖപട്ടണത്തുളള രാമതീര്‍ഥം ക്ഷേത്രത്തില്‍ 400 വര്‍ഷം പഴക്കമുളള രാമ വിഗ്രഹത്തിന്റെ ഒരു ഭാഗം അക്രമികള്‍ തകര്‍ത്ത സംഭവത്തില്‍ റെഡ്ഡി സര്‍ക്കാര്‍ നടപടികളൊന്നും കൈക്കൊണ്ടില്ലെന്നാണ് ആരോപണം. മുഖ്യമന്ത്രി ക്രിസ്തുമത വിശ്വാസിയായതിനാല്‍ ക്ഷേത്രങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്ന് നായിഡു കുറ്റപ്പെടുത്തി. ‘കഴിഞ്ഞ 19 മാസങ്ങള്‍ക്കിടയില്‍ ക്ഷേത്രങ്ങള്‍ക്കെതിരേയും വിഗ്രങ്ങള്‍ക്കെതിരേയും പൂജാരിമാര്‍ക്കെതിരെയും 127 ആക്രമണങ്ങളാണ് ഉണ്ടായത്.

സംഭവത്തിൽ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഭരണകൂടം തയ്യാറായിട്ടില്ല. ജഗന്‍ മോഹന്‍ റെഡ്ഡി ഒരു ക്രിസ്ത്യാനി ആയിരിക്കാം. സ്വന്തം അധികാരം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്താം എന്നുകരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. അധികാരത്തിലിരിക്കുന്ന ആളുകള്‍ മതപരിവര്‍ത്തനം നടത്തുകയാണെങ്കില്‍ അത് വിശ്വാസനവഞ്ചനയണ്.’ നായിഡു പറഞ്ഞു. ഇത്തരത്തിലുളള അസഹിഷ്ണുത ഒരാളും കാണിക്കാന്‍ പാടുളളതല്ല. മതവികാരം വ്രണപ്പെട്ട ഹിന്ദുക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്ഷേത്രത്തില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയില്ലെന്നും അദ്ദേഹം ചോദിച്ചു.

Read Also: ;അതിക്രമങ്ങൾ ഒന്നിനും പരിഹാരമില്ല’; ട്രം​പി​നെ​തി​രെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ച്ച്‌ ലോ​ക​നേ​താ​ക്ക​ള്‍

‘റെഡ്ഡി എല്ലായ്പ്പോഴും കൈവശം ബൈബിള്‍ കരുതുന്നുണ്ട്. അധികാരത്തില്‍ കയറിയപ്പോള്‍ പോലും. രാമ പ്രതിമയ്ക്ക് നേരെയുണ്ടായ ആക്രമണം രാജ്യത്തിന് വലിയ അപമാനമാണെന്ന് അദ്ദേഹം മനസ്സിലാക്കണം.’ ടിഡിപി നേതാക്കള്‍ ക്ഷേത്ര സന്ദര്‍ശനം നടത്തുന്നത് തടഞ്ഞ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നായിഡു ധര്‍ണ നടത്തിയിരുന്നു. ക്ഷേത്ര സന്ദര്‍ശനത്തിന് പോലീസ് അനുമതി നല്‍കുന്നത് വരെ നായിഡു റോഡിലിരുന്ന് പ്രതിഷേധിച്ചിരുന്നു. രാമവിഗ്രഹം തകര്‍ക്കപ്പെട്ട സംഭവത്തെ മറ്റുരാഷ്ട്രീയ പാര്‍ട്ടികളും അപലപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button