വിജയവാഡ:തെരഞ്ഞെടുപ്പു ചൂടില്‍ മത്സരിച്ച് വാഗ്ദനങ്ങള്‍ നല്‍കുന്ന തിരക്കിലാണ് ആന്ധ്ര പ്രദേശിലെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍. ഒരാള്‍പ്രഖ്യാപിക്കുന്ന വാഗ്ദാനത്തിന്റെ ഇരട്ടിത്തുക പ്രഖ്യാപിച്ചാണ് ഇവര്‍ വോട്ട് പി്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.
കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ വരെ സഹായം ജഗന്‍ മോഹന്‍ റെഡ്ഡി വാഗ്ദാനം ചെയ്തപ്പോള്‍ ഇരട്ടി തുകയാണ് ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം ഒരു കുടുംബത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വാഗ്ദാനം ചെയ്തപ്പോള്‍ അധികാരം തുടര്‍ന്നാല്‍ രണ്ട് ലക്ഷം രൂപ വരെ നല്‍കുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രഖ്യാപനം.
നായിഡു പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ മുമ്പാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. പ്രതിവര്‍ഷം 12,500 മുതല്‍ ഒരു ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് നല്‍കുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞപ്പോള്‍ നായിഡു അത് ഇരട്ടിയാക്കി.സ്‌കൂളില്‍ കുട്ടികളെ വിടുന്ന അമ്മമാര്‍ക്ക് ജഗന്റെ വാഗ്ദാനം 15000 രൂപ. നായിഡു മൂവായിരം കൂട്ടിപ്പറഞ്ഞു. സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ക്ക് അഞ്ച് കൊല്ലം കൊണ്ട് അമ്പതിനായിരമെന്ന് നായിഡുവ പറഞ്ഞപ്പോള്‍ ജഗന്‍ 50,000. കൂട്ടത്തില്‍ പലിശ രഹിത വായ്പയും വാഗ്ദാനം നല്‍കി.
കഴിഞ്ഞില്ല വാഗ്ദാനങ്ങള്‍, ഓട്ടോ തൊഴിലാളികള്‍, അലക്കുകാര്‍,തുന്നല്‍ക്കാര്‍ എന്നിവര്‍ക്കൊക്കെ ജഗന്റെ പത്രികയില്‍ പതിനായിരം വാഗ്ദാനമുണ്ട്. പ്രകടന പത്രികയില്‍ പറഞ്ഞിട്ടില്ലെങ്കിലും കാര്‍ഷിക കടങ്ങള്‍ തളളുന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ സ്വരമാണ്. അതേസമയം നേതാക്കള്‍ പറയുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടിയെങ്കിലും വേണമെന്നാണ് വിദ്ഗ്ദരുടെ അഭിപ്രായം.
Post Your Comments