ഹൈദരാബാദ്: എന്‍.ഡി.എ സംഖ്യം വിടാന്‍ സന്നദ്ധത അറിയിച്ച് തെലുങ്ക് ദേശം പാര്‍ട്ടി രംഗത്ത്. ശിവസേനയ്ക്ക് പിന്നാലെയാണ് തെലുങ്ക് ദേശം പാര്‍ട്ടിയുടെ തീരുമാനം. സംസ്ഥാന ബി.ജെ.പി നേതാക്കളുടെ സര്‍ക്കാര്‍ വിരുദ്ധ നയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടാന്‍ പാര്‍ട്ടി ഒരുങ്ങുന്നതെന്ന് തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു വ്യക്തമാക്കി.
ബി.ജെ.പിക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ വിലക്കിയിട്ടുണ്ട്. അത് മുന്നണി മര്യാദയുടെ ഭാഗമാണ്. എന്നാല്‍ സംസ്ഥാനത്തെ ചില ബി.ജെ.പി നേതാക്കള്‍ സര്‍ക്കാര്‍ വിരുദ്ധ പാരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ഞങ്ങളെ മുന്നണിയില്‍ വേണ്ടെങ്കില്‍ പുറത്ത് പോകാന്‍ ഒരുക്കമാണെന്നും ചന്ദ്രബാബു നായിഡു പറയുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments