അമരാവതി: മൂല്യം കൂടിയ നോട്ടുകള്‍ നിരോധിക്കുകയാണെങ്കില്‍, കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത പാര്‍ട്ടിക്കുള്ളില്‍ അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 2000 രൂപ, 500 രൂപ നോട്ടുകള്ളുടെ ആവശ്യം രാജ്യത്തില്ല. മറിച്ച് നമുക്ക് വേണ്ടത് 100 ,200 രൂപ നോട്ടുകളാണ്. കൂടിയ തുകയുടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ മുഖേന നടത്താന്‍ സാധിക്കണം. അങ്ങനെയെങ്കില്‍ അഴിമതി വേരോടെ അറുത്ത് മാറ്റാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്‍ഡിഎയ്ക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് ചന്ദ്രബാബു നായിഡു.
നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്വാഗതം ചെയുന്നുവെന്നും എന്നാല്‍ 2000 രൂപ ഇറക്കിയ നടപടിയില്‍ ഇഷ്ടക്കെടുണ്ടെന്നും അദ്ദേഹം രേഖപ്പെടുത്തി.
Post Your Comments