ഡൽഹി: പ്രവാസികളായ ഇന്ത്യാക്കാർക്ക് വിദേശത്ത് തന്നെ നിന്നു കൊണ്ട് വോട്ട് രേഖപ്പെടുത്താർ ഇ തപാൽ വോട്ട് ഏർപ്പെടുത്തണം എന്ന നിർദ്ദേശത്തെ സ്വാഗതം ചെയ്ത് കേന്ദ്ര സർക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിന് അനുകൂലമായ തീരുമാനമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം എടുത്തിരിക്കുന്നത്. ഇത് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
Also related: പാകിസ്ഥാനുമായി സഹകരണം ഇല്ല, പിന്തുണ ഇന്ത്യക്ക് മാത്രം, ഇന്ത്യ – ഫ്രാൻസ് നിർണ്ണായക ചർച്ച നാളെ
ഇലക്ട്രോണിക്കായി കൈമാറുന്ന തപാൽ ബാലറ്റ് സംവിധാനം (ഇടിപി ബി എസ് ) വഴി ഇനി മുതൽ പ്രവാസികൾക്ക് വിദേശത്ത് നിന്നു കൊണ്ട് തന്നെ വോട്ട് ചെയ്യാം. വിവിധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വിവിധ വകുപ്പുകൾ ,വിവിധ മന്ത്രാലയങ്ങൾ എന്നിവരുമായി ഇതിന് വേണ്ടി ചർച്ച നടത്തും. ഇലക്ട്രോണിക് തപാൽ സംവിധാനം നിലവിൽ പട്ടാളക്കാർക്കും, അർധസൈനികർക്കും വിദേശത്ത് ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും നേരത്തെ നടപ്പാക്കിയിട്ടുണ്ട്.
Also related : എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി എന്‍ഐഎയുടെ പിടിയിൽ
2021 എപ്രിൽ മെയ് മാസങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കേരളം, അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ഇ തപാൽ ബാലറ്റ് സംവിധാനം നടപ്പാക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആകെ 17 ലക്ഷം പ്രവാസികൾക്ക് വോട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്ക്.
Post Your Comments