Latest NewsNewsIndia

നാടിൻ്റെ വികസനമാണ് മുഖ്യം; കേന്ദ്രസർക്കാരുമായി സഹകരിക്കാൻ തയ്യാറെന്ന് മുഖ്യമന്ത്രി

കൊച്ചി : വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാരുമായി സഹകരിക്കാൻ സംസ്ഥാന സർക്കാർ സദാ സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യവസായ വളർച്ചയ്ക്കുള്ള ശ്രമങ്ങളാണ് കഴിഞ്ഞ നാലര വർഷമായി സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ നവീകരിച്ചാണ് ഇവ നടപ്പാക്കേണ്ടത്. വേഗതയും സുരക്ഷിതത്വവുമുള്ള യാത്രാ സൗകര്യം ഒരുക്കുകയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഉൾനാടൻ ജലാശയങ്ങളുണ്ട്. അവ ഗതാഗത യോഗ്യമാക്കുന്നത് മലിനീകരണം കുറക്കും. ഇതിന്റെ ഭാഗമായാണ് വടക്ക് ബേക്കൽ മുതൽ തെക്ക് കോവളം വരെ ജലപാത നടപ്പിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സമ്പദ്ഘടനയുടെ ചാലകശക്തിയായ ടൂറിസം മേഖലയിൽ ഇടം പിടിച്ച സ്ഥലമാണ് കൊച്ചി. അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ ഇതിന് പ്രയോജനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button