കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ചെയ്യുന്നത് ആഗോളതലത്തിൽ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. എന്നാൽ എന്തിനാണ് ഈ സമരം എന്ന കാര്യത്തിൽ സമരക്കാർക്കിടയിൽ പോലും വ്യക്തയില്ല. കൂടാതെ സമരത്തിന്റെ മറവിൽ ഭീകരർ ആക്രണത്തിനു ഒരുങ്ങുന്നത് റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലിയിൽ നിന്നും വ്യക്തമാണ്. 1963 മുതൽ മഹാരാഷ്ട്രയിലും 2013മുതൽ പഞ്ചാബിലും നിലവിൽ വന്ന കാർഷിക നിയമത്തെ ചിലർ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് ബിജെപി വക്താവും അഭിഭാഷകനുമായ നാരായണൻ നമ്പൂതിരി പറയുന്നു.
CAA വിരുദ്ധ സമരം പോലെ തന്നെ ഈ കർഷക സമരവും നിഷ്കളങ്കമായുണ്ടായ ഒരു സമരമല്ലെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു.
പോസ്റ്റ് പൂർണ്ണരൂപം
1963 മുതൽ മഹാരാഷ്ട്രയിൽ കാർഷിക കരാർ നിയമം നിലവിലുണ്ട്. 2013ൽ പഞ്ചാബിലും കരാർ കാർഷിക നിയമം നിലവിൽ വന്നു. A P M C നിയമ ഭേദഗതി മഹാരാഷ്ട്രാ സംസ്ഥാനം 2003 ൽ നടപ്പിതവരുത്തി – ഇന്ന് മഹാരാഷ്ട്രയിലെ കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾ മണ്ഡിക്ക് പുറത്ത് വിൽക്കാൻ കഴിയും: അവരുടെ വില പേശൽ ശേഷി വർധിച്ചു’:
കരാർ കൃഷി നിയമ പ്രകാരം നടപ്പിൽ വന്നതിനെ തുടർന്ന് അനവധി സ്ഥാപനങ്ങൾ ദേശീയവും അന്തർദേശീയവുമായി പ്രവർത്തിക്കുന്ന കമ്പനികൾ കർഷകരുമായി കരാറിൽ ഏർപ്പെടാൻ തയ്യാറായി.
read also:പാകിസ്ഥാൻ ആക്ടിവിസ്റ്റ് ആരിഫ് കേരള സർക്കാരിൻ്റെ ജനവിരുദ്ധ പ്രീണന നയങ്ങളെ കുറിച്ച് പ്രതികരിക്കുന്നു
‘ 2003 മുതൽ പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിലവിൽ വന്ന കരാർ സമ്പ്രദായത്തിൽ ഒരു കർഷകനു പോലും ഭൂമി നഷ്ടപ്പെട്ടില്ല: ഒരു സമരവുമുണ്ടായില്ല: പിന്നെന്തു കൊണ്ടാണിപ്പോൾ :- അവിടെയാണ് ഈ സമരത്തിൻ്റെ ലക്ഷ്യത്തെ കുറിച്ച് സംശയമുണ്ടാവുന്നത്. ഇതിന് പിന്നിലെ ഗൂഢാലോചനകളെ കുറിച്ച് ആക്ഷേപമുണ്ടാവുന്നത്.
അന്താരാഷ്ട്ര ഇടപെടലുകളെ കുറിച്ച് വിമർശനം ഉണ്ടായത് :
കാര്യം വളരെ സുവ്യക്തമാണ്. CAA വിരുദ്ധ സമരം പോലെ തന്നെ
ഈ കർഷക സമരവും നിഷ്കളങ്കമായുണ്ടായ ഒരു സമരമല്ല. ഈ രണ്ട് സമരങ്ങളിലും ഉയർത്തപ്പെട്ട മുദ്രാവാക്യങ്ങൾക്ക് ഒരു സമാനത തോന്നന്നത് അതുകൊണ്ടാവാം.
ലക്ഷ്യം മറ്റ് പലതായതുകൊണ്ടാവാം ആവശ്യങ്ങൾക്ക് വ്യക്തത ഇല്ലാതെ വന്നതും.
https://www.facebook.com/100006473640267/posts/3423272354565186/
Post Your Comments