KeralaLatest NewsNews

കേരളത്തിന് അധിക ഡോസ് വാക്‌സിൻ നൽകി: കഴിഞ്ഞ മാസം 60 ശതമാനം അധിക ഡോസ് നൽകിയെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന് അധിക വാക്സിൻ നൽകിയതായി കേന്ദ്രം. ഹൈക്കോടതിയിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞമാസം അറുപത് ശതമാനം അധിക വാക്സിനാണ് കേരളത്തിലേക്കെത്തിച്ചതെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.

Read Also: കാമുകനില്‍ നിന്ന് ഗര്‍ഭം ധരിച്ച വീട്ടമ്മ പ്രസവിച്ചയുടന്‍ കുഞ്ഞിനെ കാമുകന് നല്‍കി:കുഞ്ഞ് അവശനിലയിലായി, ഇരുവരും കുടുങ്ങി

കേരളത്തിൽ ഇതുവരെ 22 ശതമാനം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതായും കേന്ദ്രം വിശദമാക്കി. കേരളത്തിന് അനുവദിക്കുന്ന കോവിഡ് വാക്സിന്റെ എണ്ണം കുറവാണെന്ന് ചൂണ്ടിക്കാട്ടി ഡോ. കെ പി അരവിന്ദന്റെ ഹർജിയിൽ അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

39,02,580 ഡോസ് കോവിഡ് വാക്സിനായിരുന്നു ജനസംഖ്യ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് ജൂലൈ മാസം നൽകേണ്ടിയിരുന്നത്. എന്നാൽ 61,36,720 ഡോസാണ് ജൂലൈ മാസം കേരളത്തിലേക്കെത്തിച്ചത്. കേരളത്തിൽ ഇതുവരെ 55 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. ഇത് ദേശീയ തലത്തിൽ 42 ശതമാനം പേർ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

12 ശതമാനം പേരാണ് ദേശീയ തലത്തിൽ രണ്ടു ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ചത്. കേരളത്തിൽ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,21,94,304 പേർക്കാണ് വാക്‌സിൻ നൽകിയിട്ടുള്ളത്.

Read Also: ജനക്കൂട്ടത്തെ നിയന്ത്രിക്കാനാകുന്നില്ലെങ്കില്‍ മദ്യശാലകള്‍ അടച്ചിടണം : ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button