ന്യൂഡൽഹി: ഇന്ത്യ-ഫ്രാൻസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും ആഗോള തല പ്രശ്‌നങ്ങളെ പറ്റിയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നയതന്ത്ര ഉപദേശകൻ ഇമ്മാനുവൽ ബോണിയും തമ്മിൽ നാളെ കൂടികാഴ്ച നടത്തും.
Also related : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്, ഇത്തവണ ഭാഗ്യദേവത തേടി എത്തിയത് പ്രവാസിയെ, കിട്ടുന്നത് ഏഴ് കോടിയിലധികം സമ്മാനം
ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിമർശനമുയർത്തിയത് കാരണം മിറാജ് യുദ്ധവിമാനങ്ങൾ, വ്യോമ പ്രതിരോധ സംവിധാനം, അഗോസ്റ്റ 90 ബി ക്ലാസ് അന്തർവാഹിനികൾ എന്നിവ നവീകരിക്കാൻ പാകിസ്ഥാനെ സഹായിക്കില്ലെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഖത്തറിനോടും തങ്ങളുടെ യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണികൾ നിർവ്വവിക്കുന്നതിന് പാകിസ്ഥാൻ വംശജരായ സാങ്കേതിക വിദഗ്‌ദ്ധരെ എൽപ്പിക്കരുതെന്ന നിർദ്ദേശവും ഫ്രാൻസ് നൽകിയിട്ടുണ്ട്.
Also related : കെ എസ് ആർ ടി സിയെ രക്ഷിക്കാൻ കേന്ദ്ര സർക്കാറിനോട് ധനസഹായം ആവശ്യപ്പെട്ട് ഗതാഗതമന്ത്രി
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അടുത്തിടെ കൂടുതൽ ദൃഢമായിരിക്കുകയാണ്. യുഎൻ
സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ നിലപാടിനെ ഫ്രാൻസ് സ്വാഗതം ചെയ്തതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ നിർണ്ണായകമായ കൂടികാഴ്‌ച പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരതയ്‌ക്കെതിരെ പോരാടാൻ ഒരുമിച്ച് നിൽക്കുമെന്നും ഇരുരാജ്യങ്ങളും നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments