കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയില്‍. മുസ്ലിം എഡ്യൂക്കേഷൻ സൊസൈറ്റി ഇലക്ഷനിൽ മത്സരിക്കാൻ കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് അനുമതി തേടിയിരുന്നു. ഇതും ജാമ്യപേക്ഷയിൽ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധം ആണെന്ന് സർക്കാർ കോടതിയില്‍ പറഞ്ഞു. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
Read Also: തർക്കം പരിഹരിച്ചാൽ ബിജെപിക്ക് ഒപ്പം; നയം വ്യക്തമാക്കി യാക്കോബായ സഭ
എന്നാൽ നോമിനേഷൻ നൽകാമെങ്കിൽ ജയിലിൽ പോകാനും തയ്യാറാകണം എന്ന് കോടതി പറഞ്ഞു. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം നൽകാൻ ആലോചിച്ചത്. പക്ഷേ ഇപ്പോൾ നിങ്ങൾ ഇലക്ഷന് മത്സരിക്കാൻ ഉദ്ദേശിക്കുന്നു. അത് ജയിലിൽ പോയിട്ടും ആകാമെന്ന് കോടതി വിമര്‍ശിച്ചു.
Post Your Comments