കോട്ടയം: മലങ്കരസഭയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന നയം വ്യക്തമാക്കി യാക്കോബായ സഭ. സഭയെ ആരെ സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് യാക്കോബായ സഭ സമരസമിതി കൺവീനർ തോമസ് മാർ അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാതർക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മദ്ധ്യസ്ഥതയിൽ ചർച്ചകൾ നടന്നു വരുന്നതിനിടെയാണ് യാക്കാബോയ സഭ നിലപാട് വ്യക്തമാക്കിയത്. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അലക്‌സാണ്ട്രിയോസ് മെത്രാപ്പൊലീത്തയുടെ പ്രതികരണം.
Read Also: നിങ്ങള്‍ക്ക് ഒന്നും അടിച്ചേല്‍പ്പിക്കാനാകില്ല; ഇസ്‌ലാം ആശ്ലേഷത്തില്‍ മനസ്സു തുറന്ന് എ ആര്‍ റഹ്മാന്‍
എന്നാൽ സഭാതർക്കത്തിലെ ബിജെപി ഇടപെടലിൽ രാഷ്ട്രീയലക്ഷ്യമുണ്ടോ എന്ന ചോദ്യത്തിന് ‘സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും’ മെത്രാപ്പൊലീത്ത മറുപടി നൽകി. ഈ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ഒരു പ്രതീക്ഷ സംസ്ഥാന സർക്കാർ നൽകുന്നുണ്ട്. കാര്യശേഷിയുള്ള ഒരു മുഖ്യമന്ത്രി അങ്ങനെ പറയുമ്പോൾ തങ്ങൾ പ്രതീക്ഷ അർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments