കൊച്ചി: ദേശീയ പാതയ്ക്കായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം പൊറുത്തോളുമെന്ന് ഹൈക്കോടതിയുടെ വാക്കാൽ പരാമർശം. ആരാധനാലയങ്ങള്‍ക്ക് വേണ്ടി ദേശീയ പാതകളുടെ അലൈന്മെന്റ് മാറ്റേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി സ്ഥലം ഏറ്റെടുക്കുന്നതിനെതിരായ ഹര്‍ജി തള്ളുകയും ചെയ്തു.
കൊല്ലം ജില്ലയില്‍ ദേശീയ പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് എതിരായിട്ടുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വ്യക്തികളുടെ കുടുംബസ്വത്തുക്കള്‍ക്ക് പുറമെ ആരാധനാലയങ്ങള്‍ കൂടി നഷ്ടമാവുമെന്നതിനാൽ ദേശീയ പാതയുടെ നിര്‍ദ്ദിഷ്ട അലൈന്‍മെന്റില്‍ മാറ്റം വരുത്തണമെന്നും സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ത്തിവെക്കണമെന്നുമായിരുന്നു ഹര്‍ജിയിൽ ആവശ്യപ്പെട്ടത്.
അതേസമയം, ദേശീയ പാതകളുടെ വികസനം നാടിന്റെ വികസനത്തിന് അത്യാവശ്യമായ കാര്യമാണെന്നും ദേശീയ പാതയ്ക്കായി ഏതെങ്കിലും ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നാല്‍ അത് ദൈവം പൊറുത്തുകൊള്ളുമെന്നും വികസനപദ്ധതികള്‍ക്കായുള്ള എന്‍എച്ച് സ്ഥലം ഏറ്റെടുപ്പില്‍ ഇത്തരം നിസാരകാര്യങ്ങളുടെ പേരില്‍ ഇടപെടില്ല എന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
Post Your Comments