
കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി വീണ്ടും ഹൈക്കോടതി. ഇത് എന്തെല്ലാം കാരണങ്ങള്‍ കൊണ്ടാണെന്ന് ഉടൻ വ്യക്തമാക്കണമെന്ന് ജിഎസ്ടി കൗണ്‍സിലിനോട് കോടതി നിര്‍ദേശിച്ചു.
പത്തുദിവസത്തിനുള്ളില്‍ വിശദീകരണം കോടതി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
Post Your Comments