കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളിപ്പിച്ചെന്ന ആരോപണത്തില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. രണ്ടാഴ്ചത്തേയ്ക്കാണ് ഇഡി അന്വേഷണത്തിന് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.
Read Also : പതിമൂന്നുകാരി മൂന്നു മാസം ഗര്‍ഭിണി: പ്രതിയായ രണ്ടാനച്ഛനെ പൊലീസ് പിടികൂടി
പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ലഭിച്ച പത്തുകോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന കേസ് ഇഡിയും വിജിലന്‍സും അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് കോടതി അന്വേഷണം സ്‌റ്റേ ചെയ്തത്.
തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹര്‍ജിയിലെ നടപടിയെന്നും ഇതു സുപ്രീംകോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു
Post Your Comments