കൊച്ചി: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ ഏർപ്പെടുത്തിയതിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. വെർച്വൽ ക്യു ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പോലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ചോദിച്ച ഹൈക്കോടതി ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിൽ ഉത്തരവാദിത്തമെന്നും വ്യക്തമാക്കി.
ശബരിമലയിൽ വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്റെ റോൾ എന്താണെന്നും കോടതി ചോദിച്ചു. വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ സദുദ്ദേശം മാത്രമാണുള്ളതെന്നും സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നതെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
2011 മുതൽ വെർച്വൽ ക്യു നിലവിലുണ്ടെന്നും ഇതുവരെ കാര്യമായ പരാതികളില്ലെന്നും സർക്കാർ അറിയിച്ചു 2019 ലെ കൊവിഡ് സാഹചര്യത്തിൽ മാത്രമാണ് ദർശനം വെർച്വൽ ക്യു വഴി ആക്കിയതെന്നും 80 ലക്ഷം പേർക്ക് വെർച്വൽ ക്യു വഴി ദർശനം നടത്താൻ അനുമതി നൽകിയെന്നും സർക്കാർ വ്യക്തമാക്കി.
Post Your Comments