
കാസര്‍ഗോഡ് : കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. ഒന്നരവയസുകാരനായ സ്വാതിക്കിനെ പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. കുട്ടി കിണറ്റില്‍ വീണതാകാമെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത്.
Read Also : രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുമെന്ന് റിപ്പോർട്ട്
പെര്‍ളത്തടുക്ക സ്വദേശി ശാരദ (25) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊല്ലുകയായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് നല്കിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
Post Your Comments