ദിസ്പുര്‍: സംസ്ഥാനത്തെ അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്ക് സന്തോഷ വാര്‍ത്തയുമായി അസം സര്‍ക്കാര്‍. അഭ്യസ്ത വിദ്യരായ – തൊഴിലില്ലാത്ത യുവജനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കുന്നത്.
25, 000 രൂപയാണ് ഇവര്‍ക്ക് സാമ്പത്തിക സഹായമായി ലഭിക്കുക. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നായിരിക്കും യോഗ്യരായവരെ തിരഞ്ഞെടുക്കുക. ജനുവരി 18ന് മുമ്ബ് ഓഫ് ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
അപേക്ഷ സമര്‍പ്പിക്കേണ്ടവര്‍ താഴെ പറയുന്ന കാര്യങ്ങള്‍ അതില്‍ വ്യക്തമാക്കേണ്ടതാണ്
അപേക്ഷകര്‍ക്ക് നിര്‍ബന്ധമായും ഒരു ബിരുദം ഉണ്ടായിരിക്കണം. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ കവിയാന്‍ പാടില്ല. അപേക്ഷകര്‍ക്ക് പ്രായം 25 വയസിനും 45 വയസിനും ഇടയിലാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ആയിരിക്കും ഇതിന്റെ ഗുണഫലം ലഭിക്കുക. എസ് സിയില്‍ ഉള്‍പ്പെട്ട അഭ്യസ്തവിദ്യര്‍ക്ക് ആയിരിക്കും സാമ്പത്തിക സഹായം ലഭിക്കുക.
Post Your Comments