KeralaLatest NewsNews

അയ്യപ്പൻ രക്ഷപ്പെടുമോ? സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് കസ്റ്റംസിന് കത്ത്

നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം തേടും.

തിരുവനന്തപുരം: ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ ബുധനാഴ്ച രാവിലെ പത്തുമണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാൻ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനു കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ കസ്റ്റംസിന് നിയമസഭ സൈക്രട്ടറിയുടെ കത്ത്.

സ്പീക്കറുടെ സ്റ്റാഫ് അംഗത്തെ ചോദ്യം ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്ന് വ്യക്തമാക്കിയാണ് നിയമസഭ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍ നായര്‍ കത്ത് നല്‍കിയത്. നിയമസഭയുടെ പരിധിയില്‍ വരുന്നയാള്‍ക്ക് നോട്ടീസ് നല്‍കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭ സെക്രട്ടറിയുടെ കത്തില്‍ കസ്റ്റംസ് നിയമോപദേശം തേടും.

read also:സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിയാസും

സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കി നടക്കുന്ന അന്വേഷണത്തിൽ ചൊവ്വാഴ്ച ഹാജരാകാൻ അയ്യപ്പനോട് ആവശ്യപ്പെട്ടിരുന്നു. എത്താതിരുന്നതിനെ തുടര്‍ന്നാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button