കോഴിക്കോട്: കൊയിലാണ്ടിയിൽ തോക്കു ചൂണ്ടി തട്ടിക്കൊണ്ട് പോയ യുവാവിനെ വിട്ടയച്ചു. കുന്ദമംഗലത്ത് പുലര്‍ച്ചെ ഇറക്കി വിടുകയായിരുന്നു. ചെറിയ പരിക്കുകള്‍ അഷ്റഫിന്റെ ശരീരത്തിലുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ദ പരിശോധനയ്ക്കായി പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് ഊരള്ളൂരില്‍ വെച്ച് ഒരു സംഘം അഷ്റഫിനെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
കൊടുവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടത്ത് സംഘമാണ് പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ട് പോയതെന്നാണ് പൊലീസിന് കിട്ടിയ സൂചന. കേസിൽ കോഴിക്കോട് റൂറല്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ രാവിലെ ആറരയോടെയാണ് കൊയിലാണ്ടി ഊരള്ളൂരിലെ വീട്ടില്‍ കാറിലെത്തിയ സംഘം അഷ്റഫിനെ തട്ടിക്കൊണ്ട് പോയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിക്കൊണ്ട് പോകല്‍.
അഷ്റഫിനെതിരെ കൊച്ചി വഴി സ്വര്‍ണ്ണം കടത്തിയതിന് നേരത്തെ കേസുണ്ടെന്നാണ് പോലീസ് പറയുന്നത്.
തട്ടിക്കൊണ്ടു പോകുമ്പോൾ അഷ്റഫിന്‍റെ വീട്ടില്‍ നിന്ന് നിലവിളി കേട്ടതോടെയാണ് സംഭവം അയൽക്കാരും നാട്ടുകാരും അറിയുന്നത്. റിയാദില്‍ നിന്ന് മെയ് അവസാനം
നാട്ടിലെത്തിയ ഇയാൾ സ്വര്‍ണക്കടത്തിലെ ക്യാരിയറാണ്. രണ്ട് കിലോയോളം സ്വര്‍ണ്ണം അഷ്റഫ് റിയാദില്‍ നിന്ന് കൊണ്ടുവന്നതായാണ് പൊലീസിന് കിട്ടിയ വിവരം. ഈ സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. തട്ടിക്കൊണ്ടുപോകാൻ വന്ന വണ്ടിയുടെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്
Post Your Comments