കണ്ണൂര്‍: രാമനാട്ടുകര സ്വർണ്ണകടത്തു കേസിൽ വെട്ടിലായി സിപിഎം. പാർട്ടിയുടെ സൈബർ പോരാളികൾക്ക് കള്ളക്കടത്തു സംഭവത്തിൽ സുപ്രധാന പങ്കുണ്ടെന്ന ആരോപണം ശക്തം. അർജ്ജുൻ ആയങ്കി, ആകാശ് തുടങ്ങിയ യുവപോരാളികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. ഇവരുടെ ശബ്ദ രേഖയും ചിത്രങ്ങളും പുറത്തുവന്നതോടെ പാർട്ടി ഇവരെ തള്ളിപറയേണ്ട അവസ്ഥയിലാണ്. ഈ സമയത്ത് പാർട്ടിയ്ക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നു.
കള്ളക്കടത്തുകാര്‍ക്ക് ലൈക്കും സ്നേഹാശംസകളും നല്കുന്നവര് തിരുത്തണമെന്നും ഫാന്‍സ് ക്ലബ്ബുകള്‍ സ്വയം പിരിഞ്ഞു പോകണമെന്നും ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് പൂർണ്ണ രൂപം
പാര്‍ട്ടിയൊ, ആര് ? പ്രിയ സഖാക്കളെ കൊലപ്പെടുത്തിയ കൊലയാളികളുമായി ചേര്‍ന്ന് ക്വട്ടേഷനും,സ്വര്‍ണക്കടത്തും നടത്തി പണം സമ്ബാദിക്കുന്നവരോ ? കള്ളക്കടത്തുകാര്‍ക്ക് എന്ത് പാര്‍ട്ടി. ചുവന്ന പ്രൊഫൈല്‍ വച്ച് ആവേശം വിതറുന്ന തലക്കെട്ടില്‍ പോസ്റ്റ് ചെയ്താല്‍ ശുദ്ധാത്മാക്കളെ ആവേശക്കൊടുമുടിയില്‍ എത്തിക്കാം. പ്രസ്ഥാനവുമായി ബന്ധം ഇല്ലെങ്കിലും അവര്‍ ‘നേതാക്കളായി’. പകല്‍ ഫേസ് ബുക്കില്‍ മുഴുകി,രാത്രി നാട് ഉറങ്ങുമ്ബോള്‍ കള്ളക്കടത്ത് നടത്തുന്ന ‘പോരാളി സിംഹങ്ങള്‍’. കണ്ണൂരിന് പുറത്തുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ഫാന്‍സ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
ഇപ്പോഴും അവര്‍ക്ക് ബോദ്ധ്യമായിട്ടില്ല. കള്ളക്കടത്തുകാര്‍ക്ക് ലൈക്കും സ്നേഹാശംസ നല്‍കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട് അപമാനിതരാവാതിരിക്കാന്‍ ഫാന്‍സ് ക്ലബ്ബുകാര് സ്വയം പിരിഞ്ഞ് പോവുക. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവും ഇല്ല. ഇത്തരം സംഘാങ്ങളുടെ പേരെടുത്ത് തന്നെ പാര്‍ട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ഇത്തരം അരാജകത്വ സംഘങ്ങളില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ മുന്നോട്ട് വരിക
Post Your Comments