തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും ബസ് യാത്രയ്ക്കിടെ നഷ്ടമായെന്ന് പരാതി. ഗണ്‍മാന്‍ കെ. രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമാണ് നഷ്ടപ്പെട്ടത്. ഇവയടങ്ങിയ ബാഗ് കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് യാത്രയില്‍ വച്ചാണ് കാണാതായത്.
Also Read:വി ഡി സതീശനെതിരെ അശ്ലീല വീഡിയോ പുറത്ത് വിട്ട് യുവതി, പരാതിയിൽ കേസെടുത്ത് പൊലീസ്
ഇന്നലെ പുലര്‍ച്ചെയാണ് ഗൺമാൻ കെ രാജേഷ് കൊച്ചിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. തുടർന്ന് 2.50ന് കായംകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഉടന്‍ കായംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ശ്രീരാമകൃഷ്ണനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി തിരിച്ചു വരുന്ന വഴിയാണ് തോക്കും തിരകളും അടങ്ങിയ രാജേഷിന്റെ ബാഗ് നഷ്ടപ്പെട്ടത്. തോക്കിനും തിരകള്‍ക്കും പുറമേ രാജേഷിന്റെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, എടിഎം കാര്‍ഡ് എന്നിവയും നഷ്ടപ്പെട്ട ബാഗില്‍ ഉണ്ടായിരുന്നു.
Post Your Comments