Latest NewsNews

കോവിഡ് വാക്‌സിൻ ഉത്പാദനത്തിലെ ഇന്ത്യയുടെ കഴിവ് പ്രശംസനീയം: അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ലോകം മുഴുവൻ കോവിഡിനെ തുരത്താൻ ശ്രമിക്കുമ്പോൾ വാക്‌സിൻ ഉത്പാദനത്തിലെ  ഇന്ത്യയുടെ കഴിവ് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചത്. ശാസ്ത്ര പരീക്ഷണങ്ങളിലെ രാജ്യത്തെ മികവ് ആദരണീയമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതേസമയം, കോവിഡ് വാക്‌സിൻ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ സഹകരണം അനിവാര്യമാണ്. ലോകത്താകമാനം വിതരണം ചെയ്യാനാകുന്ന വാക്‌സിൻ ഇന്ത്യയ്ക്ക് ഉത്പാദിപ്പിക്കാനാകുമെന്ന് ബിൽ ഗേറ്റ്‌സ് നേരത്തെ പറഞ്ഞിരുന്നു.

നിലവിൽ ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്‌സിനും ഓക്‌സഫഡും ആസ്ട്രാസെനകയും സെറം ഇൻസ്റ്റിറ്റ്യട്ടും ചേർന്ന് നിർമ്മിക്കുന്ന കൊവിഷീൽഡും അടക്കം ആറ് വാക്‌സിനുകൾ നിലവിൽ ഇന്ത്യ വികസിപ്പിക്കുന്നുണ്ട്. ഞയറാഴ്ചയാണ് ഡ്രഗ്‌സ് കൺട്രോളർ ആൻഡ് ജനറൽ ഓഫ് ഇന്ത്യ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും ഓക്‌സ്ഫഡിന്റെ കൊവിഷീൽഡിനും ഇന്ത്യയിൽ അടിയന്തിര അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button