Latest NewsNewsInternational

ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകാന്‍ ആഗ്രഹിച്ച് ബില്‍ഗേറ്റ്‌സ്

തന്റെ സമ്പത്ത് ദാനം ചെയ്യാനൊരുങ്ങി ബില്‍ഗേറ്റ്‌സ്

വാഷിങ്ടണ്‍: ബില്‍ഗേറ്റ്‌സ്-മെലിന്ദ ഗേറ്റ്‌സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്ത് മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ജൂലൈ 13ന് എഴുതിയ ബ്ലോഗിലാണ് ബില്‍ഗേറ്റ്‌സ് ഇക്കാര്യം അറിയിച്ചത്. ഫൗണ്ടേഷന് നല്‍കി വരുന്ന പ്രതിവര്‍ഷ സംഭാവന ഉയര്‍ത്തുമെന്നും ബില്‍ഗേറ്റ്‌സ് അറിയിച്ചു.

Read Also: വാക്കുകളൊന്നും നിരോധിച്ചിട്ടില്ല: അൺപാർലമെന്ററി വാക്കുകളുടെ പേരിലുള്ള വിവാദത്തിൽ വിശദീകരണവുമായി സ്പീക്കർ

ആറ് ബില്യണ്‍ ഡോളറില്‍ നിന്നും ഒമ്പത് ബില്യണ്‍ ഡോളറാക്കി സംഭാവന ഉയര്‍ത്തുമെന്നാണ് ബില്‍ഗേറ്റ്‌സിന്റെ പ്രഖ്യാപനം. തന്റേയും ഭാര്യയുടേയും ആവശ്യത്തിന് ഉപയോഗിക്കുന്ന പണം ഒഴികെ മറ്റെല്ലാ സമ്പത്തും ഫൗണ്ടേഷനിലേക്ക് മാറ്റും. വൈകാതെ താന്‍ ലോക ധനികരുടെ പട്ടികയില്‍ നിന്ന് പുറത്തുപോകുമെന്നും അദ്ദേഹം അറിയിച്ചു.

കോവിഡ്, കാലാവസ്ഥ വ്യതിയാനം, യുക്രെയ്ന്‍ യുദ്ധം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ കാലത്ത് സഹായ ഹസ്തവുമായി എല്ലാവരും മുന്നോട്ട് വരണമെന്നും ബില്‍ഗേറ്റ്‌സ് ആവശ്യപ്പെട്ടു. 113 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ബില്‍ഗേറ്റ്‌സ് ബ്ലുംബെര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ പല തവണ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button