അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന 182 മീറ്റർ ഉയരമുള്ള സർദാർ വല്ലഭായ് പട്ടേൽ പ്രതിമയെ ‘എഞ്ചിനീയറിംഗ് അത്ഭുതം’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള വീഡിയോ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.
Read Also: സിദ്ധാര്‍ത്ഥനെ എസ്എഫ്‌ഐക്കാര്‍ തല്ലിക്കൊന്നത് പാര്‍ട്ടിയുടെ അറിവോടെ: ആരോപണവുമായി കെ മുരളീധരന്‍
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഹൃദയഹാരിയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിക്കാൻ ക്ഷണം നൽകിയ പ്രധാനമന്ത്രിക്കും ആതിഥ്യമരുളിയ ഗുജറാത്ത് മുഖ്യമന്ത്രിയ്ക്കും നന്ദി പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. നവ്യാനുഭവം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഇത് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, തനതായ രീതിയിൽ ചായ ഉണ്ടാക്കുന്ന വീഡിയോയും നേരത്തെ ബിൽഗേറ്റ്‌സ് പങ്കുവെച്ചിരുന്നു. ഇന്ത്യയിൽ എവിടെ തിരിഞ്ഞാലും അവിടെ പുതുമ എന്ന് പറഞ്ഞായിരുന്നു അദ്ദേഹം വീഡിയോ പങ്കുവെച്ചത്. നാഗ്പൂരിൽ നിന്നുള്ള കാഴ്ച്ചകളാണ് അദ്ദേഹം പകർത്തിയത്.
Post Your Comments