Latest NewsNewsIndia

‘പ്രധാനമന്ത്രിക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതാണ് എന്റെ സ്വപ്നം’: ഡോളി ചായ് വാല

നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപ്പനക്കാരനായ ഡോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സിന് ചായ ഉണ്ടാക്കി കൊടുത്തതാണ് ഡോളിയുടെ ഇപ്പോഴത്തെ പ്രശസ്തിക്ക് കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു ദിവസം ചായ ഉണ്ടാക്കി കൊടുക്കുക എന്നതാണ് തന്റെ സ്വപ്നമെന്ന് ഡോളി പറയുന്നു.

‘ഇന്ത്യയിൽ എല്ലായിടത്തും പുതുമ കണ്ടെത്താനാകും. നിങ്ങൾ എവിടെ പോയാലും. ഒരു ലളിതമായ ചായ പോലും ഇവിടെ മികച്ചതാണ്’. പറയുന്നത് മറ്റാരുമല്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്‌സ് ആണ്. സോഷ്യൽ മീഡിയയിലെ സ്റ്റാർ ആയ ചായ വിൽപനക്കാരനായ ഡോളി ചായ്‌വാലയുടെ അടുത്ത് നിന്നും ചായ വാങ്ങി കുടിച്ച ശേഷമായിരുന്നു ബിൽ ഗേറ്റ്‌സിന്റെ ഈ വാക്കുകൾ. നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപനക്കാരനാണ് ഇദ്ദേഹം. വ്യത്യസ്തമായ ശൈലിയിലുള്ള വസ്ത്ര ധാരണവും ചായ തയാറാക്കലുമാണ് ഡോളിയെ വൈറലാക്കിയത്.

ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ബിൽ ഗേറ്റ്‌സ് ഡോളി ചായ്‌വാല ഷോപ്പിൽ ‘വൺ ടീ പ്ലീസ്’ എന്ന് പറഞ്ഞാണ് എത്തുന്നത്. ചായയ്ക്കുള്ള ഓർഡർ ലഭിച്ച ഡോളി തന്റേതായ പ്രത്യേക ശൈലിയിൽ ചായ തയ്യാറാക്കുന്നു. ഇഞ്ചിയും ഏലക്കായും ചേർത്ത് ഉണ്ടാക്കിയ ചായ ബിൽ ഗേറ്റ്സിനും ഏറെ ഇഷ്ടപ്പെട്ടു. എന്നാൽ, ഡോളിക്ക് അതാരാണെന്ന് പോലും അറിയുമായിരുന്നില്ല. ബിൽ ഗേറ്റ്‌സ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോ പെട്ടെന്ന് തന്നെ വൈറലായി.

ഇതോടെയാണ് തന്നെ കാണാൻ വന്നതും, തന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചതും ബിൽ ഗേറ്റ്സ് ആണെന്ന് ഡോളി അറിയുന്നത്. വീഡിയോ വൈറലാകുന്നത് വരെ താൻ ചായ വിളമ്പിയ ആളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. തന്റെ തൊഴിൽപരമായ ആവശ്യത്തിനായിട്ടാണ് താൻ അവിടെ പോയതെന്നും, തന്റെ കയ്യിൽ നിന്നും ചായ വാങ്ങികുടിച്ച ആൾ ഇത്രയും പ്രശസ്തനായ വ്യക്തിയാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും യുവാവ് പറയുന്നു. ഏതോ ഒരു സായിപ്പ് ആണെന്നായിരുന്നു ഇയാൾ കരുതിയിരുന്നത്.

തൻ്റെ ടീ സ്റ്റാൾ സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ ചിത്രീകരിക്കുമെന്ന് ആദ്യം കരുതിയ വീഡിയോ യഥാർത്ഥത്തിൽ ഹൈദരാബാദിൽ ചിത്രീകരിച്ചതാണെന്നും ഡോളി ചായ്‌വാല പറഞ്ഞു. തൻ്റെ സിഗ്നേച്ചർ ശൈലിയിൽ ചായ തയ്യാറാക്കാൻ ഇയാൾക്ക് ഹൈദരാബാദിലേക്ക് ക്ഷണമുണ്ടായെങ്കിലും ക്ഷണിച്ചത് ബിൽ ഗേറ്റ്സ് ആണെന്ന കാര്യം ഡോളി അറിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button