Latest NewsNewsIndia

ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചു: മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

ഈ യാത്രയിൽ പങ്കാവാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽ ഗേറ്റ്സ്. ഇന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരമെന്നും ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് മോദിയെ അഭിനന്ദിക്കുന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ബിൽ ഗേറ്റ്സ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അമ്രിത്‌മഹോത്സവ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്.

‘ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയിൽ രാജ്യത്തിനുണ്ടായ വളർച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയിൽ പങ്കാവാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്’- ബിൽ ഗേറ്റ്സ് ട്വീറ്റ് ചെയ്തു.

Read Also: അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ല: കുടുംബവാഴ്ച ഇല്ലാതാക്കണമെന്ന് പ്രധാനമന്ത്രി

അതേസമയം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിടുന്ന അവസരത്തില്‍ എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നും രാജ്യത്തെ ചൂഷണം ചെയ്തവര്‍ക്ക് അത് മടക്കിനല്‍കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വെറുപ്പുണ്ടെങ്കിലും അഴിമതിക്കാരോട് സമൂഹം താല്‍പര്യം കാണിക്കുന്നുവെന്നും അഴിമതിക്കാരോട് വിട്ടുവീഴ്ച പാടില്ലെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button