പാലക്കാട്∙ തേങ്കുറിശി ദുരഭിമാനകൊലയിൽ തൻ്റെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ഛനും അമ്മാവനും ശിക്ഷ വാങ്ങികൊടുക്കാൻ ഏതു കോടതിയിലും വരാൻ തയാറാണെന്ന് അനീഷിൻ്റെ ഭാര്യ ഹരിത. ‘അവർ ശിക്ഷിക്കപ്പെടണം, ശിക്ഷവാങ്ങിക്കൊടുക്കണം’ മൊഴിയെടുക്കുന്നതിനിടെയായിൽ നിറഞ്ഞൊഴുകിയ കണ്ണുകളോടെ അന്വേഷണ സംഘത്തിനോടായിരുന്നു ആവർത്തിച്ച് പറഞ്ഞത്.
Also related: ഭീകരവാദത്തിൻ്റെ ഓൺലൈൻ വഴികൾ,കാശ്മീരി യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതും പരിശീലനം നടത്തുന്നതും ഓൺലൈനിൽ
അനീഷുമായുള്ള വിവാഹ നാൾ മുതൽ തുടങ്ങിയതാണ് അമ്മാവന്റെയും ബന്ധുക്കളുടെയും ഭീക്ഷണി എന്ന് ഹരിത. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്.സുന്ദരന് മൊഴി നൽകി. അച്ഛന്റെ ഭീഷണിയും കൊലപാതത്തിലുള്ള പങ്കും മൊഴിയെടുക്കുന്നതിനിടെ ഹരിത പലതവണ ആവർത്തിച്ചു. ജാതിയിലും സാമ്പത്തികത്തിലും താഴെയുളളയാളെ വിവാഹം കഴിച്ചതിലുളള വൈരാഗ്യവും ദുരഭിമാനവുമാണ് തൻ്റെ ഭർത്താവിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്ന് അന്വേഷണ സംഘത്തിനു നൽകിയ മൊഴിയിലും ഹരിത ആവർത്തിച്ച് പറയുന്നുണ്ട്.
Also related: ഇര്‍ഷാദിനെ കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാനായി ഒപ്പം കൂട്ടിയത് ഇര്‍ഷാദിനെ തന്നെ
ഹരിതയുടേയും അനീഷിന്റെ രക്ഷിതാക്കളുടേയും വീട്ടിലുള്ള കുടുംബാംഗങ്ങളുടേയും മൊഴിയാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ഏകദേശം 3 മണിക്കൂർ നീണ്ടുനിന്ന മൊഴിയെടുക്കലിൽ മകന്റെ കൊലപാതകത്തിന് ഉത്തദവാദികളായവരെ ശിക്ഷിക്കണമെന്ന് അനീഷിന്‍റെ മാതാപിതാക്കളും മെഴി നൽകുന്നതിനിടയിൽ അന്വേണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അനീഷിന്റെ ജാതിയും പണക്കുറവുമാണെന്നും കൊലപാതകത്തിന് കാരണം എന്നും മാതാപിതാക്കൾ മൊഴി നൽകി.
Also related: വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്ഥത, ഡോക്ടറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു , ഡോക്ടര്‍ക്ക് ശ്വാസതടസം
പോലീസിന് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍
”അമ്മാവൻ സുരേഷ് കുമാർ പലതവണ ഭർത്താവിന്റെ വീട്ടിലെത്തി അനീഷിനെ ഭീഷണിപ്പെടുത്തി. വീട്ടിലെത്തി ഭർത്താവിന്റെ അനിയന്റെ മൊബൈൽ അമ്മാവൻ എടുത്തുകൊണ്ടുപോയതും അതിനെതിരെ താൻതന്നെ കുഴൽമന്ദം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതുമായ ഒരു സംഭവം മാത്രമാണ് അവർ നേരത്തെ പറഞ്ഞത്
ഭീഷണിയും താക്കീതും നടക്കുന്ന കാര്യം അനീഷേട്ടൻ എന്നോട് പറയുമായിരുന്നു. അമ്മാവനല്ലേ എന്നു പറഞ്ഞ് അധികം ഏതിരൊന്നും പറയാതെ ഒഴിഞ്ഞുനടന്നു. കുറച്ചുദിവസം കഴിയുമ്പോൾ എല്ലാം കുറഞ്ഞുവരുമെന്നു കരുതിയെങ്കിലും അത് കൂടിവന്നു.
ആറുവർഷമായി ഞങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നു. അനീഷിന്റെ അമ്മ രാധ എന്റെ തറവാട്ടുവീട്ടിൽ കുറച്ചുകാലമായി പണിക്ക് വരാറുണ്ട്. അനീഷുമായുളള അടുപ്പത്തെക്കുറിച്ച് സൂചന ലഭിച്ചതോടെ അച്ഛനും അമ്മാവനും കല്യാണ ആലോചന വേഗത്തിലാക്കി. അതോടെ ഞങ്ങൾ ഒരുമിച്ചുജീവിക്കാൻ തീരുമാനിച്ചു. വിവാഹാലോചന ഉറപ്പിക്കുന്നതിന് കോയമ്പത്തൂരിലെ ചെക്കന്റെ വീട്ടിൽ കുടുംബക്കാർ പോയദിവസം ഞാൻ അനീഷിനൊപ്പം മണ്ണാർക്കാട് ചിറക്കപ്പടിഭാഗത്തെ മാരിയമ്മൻക്ഷേത്രത്തിലെത്തി സെപ്റ്റംബർ 27 ന് താലിക്കെട്ടി.
ക്ഷേത്രം അടച്ച് പൂജാരി ഇറങ്ങിയിരുന്നെങ്കിലും ഞങ്ങളുടെ അഭ്യർഥനയും സ്ഥിതിയും അറിഞ്ഞതോടെ അദ്ദേഹം ചടങ്ങ് നടത്തിതന്നു. ഇതിനിടെ, എന്നെ കാണാനില്ലെന്നു പറഞ്ഞ് അച്ഛൻ പ്രഭുകുമാർ കുഴൽമന്ദം പൊലീസിൽ നൽകിയ പരാതിയിൽ ഞങ്ങളും രണ്ടുകുടുംബത്തിലുളളവരും അന്ന് വൈകിട്ട് നാലുമണിക്ക് സ്റ്റേഷനിലെത്തി. എസ്ഐ ഇരുഭാഗത്തോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഒടുവിൽ പ്രായപൂർത്തിയായ എന്നെ, സ്വന്തം ഇഷ്ടപ്രകാരം അനീഷേട്ടനൊപ്പം വിട്ടയച്ചു.
പിന്നീടുള്ള ദിവസങ്ങളിലാണ് അനീഷേട്ടനെ അമ്മാവൻ വഴിക്കു തടഞ്ഞു നിർത്തുന്നതുൾപ്പെടെ ഉണ്ടായത്. അമ്മയും അനുജത്തിയും കോയമ്പത്തൂരിലുള്ള ബന്ധുവും ഇടയ്ക്കിടെ വിളിക്കുമായിരുന്നു. മുത്തശ്ശൻ മൂന്നുതവണ വിളിച്ചതിൽ അവസാനത്തേതിലാണ് അനീഷിന്റെ വീട്ടുകാർക്ക് ആവശ്യമുള്ള പണം നൽകാമെന്ന വാഗ്ദാനവും മുന്നറിയിപ്പും ഉണ്ടായത്. 90 ദിവസത്തിനുള്ളിൽ നിന്റെ താലി ഇല്ലാതാകുമെന്നാണ് അച്ഛന്റെ ഫോണിൽ പറഞ്ഞത്.അതുപോലെതന്നെ അനീഷേട്ടൻ മരിച്ചു’ ഹരിത പറഞ്ഞു.
Post Your Comments