തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ അപലിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാൻ. കഴിഞ്ഞ ദിവസം രാത്രിയാണ് എട്ടോളം പേർ അടങ്ങുന്ന സംഘം ഷാജഹാനെ കൊലപ്പെടുത്തിയത്.
ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. ഷാജഹാന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കും. കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, കൊലയ്ക്കു പിന്നില്‍ ആര്‍എസ്‌എസ് ആണെന്ന സിപിഎം ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിട്ടില്ല.
read also: മുടങ്ങിയ പോളിസികൾ തിരിച്ചുപിടിക്കണോ? പോളിസി ഉടമകൾക്ക് സന്തോഷ വാർത്തയുമായി എൽഐസി
അതേസമയം, സിപിഎമ്മിനുള്ളിലെ സംഘര്‍ഷമാണ് കൊലയിലേക്ക് എത്തിച്ചതെന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്നുണ്ട്.
കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസ് ആണെന്നും വ്യാജ പ്രചാരണം നടത്തുന്നത് കൊടും ക്രൂരതയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകരെ അരിഞ്ഞു തള്ളുകയും തുടര്‍ന്ന് നാട്ടിലാകെ വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്നത് ആര്‍എസ്‌എസ് – ബിജെപി പതിവ് ശൈലിയാണ്. പാലക്കാട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments