KeralaNattuvarthaLatest NewsNews

കേരളം വര്‍ഗീയവാദികളുടെ മണ്ണല്ല, കൊലപാതക രാഷ്ട്രീയത്തിനെതിരായി കാമ്പയിൻ നടത്തും: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളം വര്‍ഗീയവാദികളുടെ മണ്ണല്ലെന്ന് വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. വര്‍ഗീയ-കൊലപാതക രാഷ്ട്രീയം കളിക്കുന്നവര്‍ ഇവിടെ നിന്ന് മാറി നിൽക്കണമെന്നും, വർഗീയ രാഷ്ട്രീയത്തിന് അവസരം നല്‍കിയാല്‍ എന്തുണ്ടാകും എന്നതിന്റെ ഉദാഹരമാണ് പാലക്കാട് കണ്ടതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read:സംസ്ഥാനത്ത് വിഷുവിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന

വര്‍ഗീയ കൊലപാതക രാഷ്ട്രീയത്തിനെതിരായി മുസ്ലിം ലീഗ് ക്യാമ്പയിൻ ശക്തമാക്കും. ഇത് വർഗീയ കൊലപാതകം എന്നതിനേക്കാൾ രാഷ്ട്രീയ കൊലപാതകമാണ്. തെറ്റു ചെയ്‌തവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, സംസ്ഥാനത്ത് നിരന്തരമായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പ്രതികരിച്ചു പാളയം ഇമാമും രംഗത്തെത്തി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക്‌ അന്ത്യമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആരുചെയ്താലും തെറ്റാണെന്നും, പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button