KeralaLatest NewsNewsCrime

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ആര്യനാട് : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പറണ്ടോട് ബൗണ്ടര്‍മുക്ക് പുളിനിന്നകാല നന്ദു ഭവനില്‍ നന്ദു (20) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പാഠഭാഗങ്ങളുടെ പകര്‍പ്പ് എടുക്കാന്‍ പോകുന്നെന്ന് പറഞ്ഞാണ് പെണ്‍കുട്ടി വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത് . വൈകിട്ട് ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ആര്യനാട് സ്റ്റേഷനില്‍ പരാതി നല്കുകയുണ്ടായി.

ഇന്നലെ രാവിലെ 5.30ന് ആര്യനാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്ന് ഇരുവരും ബസില്‍ കയറി എന്ന് പൊലീസിന് രഹസ്യ വിവരം ലഭിക്കുകയുണ്ടായത്. തുടര്‍ന്ന് ബസിനെ പിന്‍തുടര്‍ന്ന് നെട്ടിറച്ചിറയില്‍ നിന്ന് പെ‌ാലീസ് ഇവരെ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button