ഡൽഹി: രാജ്യത്ത് കോവഡിൻ്റെ പകർച്ച ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ് എന്ന് പുതിയ കണക്കുകൾ. കോവിഡിൻ്റെ പകർച്ച രേഖപ്പെടുത്തുന്ന ‘ആർ’ വാല്യു ഇന്ത്യയൊട്ടാകെയുള്ള കണക്ക് പ്രകാരം 0.90 ൽ നിൽക്കുമ്പോൾ കേരളത്തിൽ ഇത് 1.05 ആണ്. ദേശീയ കണക്കിനേക്കാൾ കൂടുതലാണ് കേരളത്തിൻ്റെ ‘ ആർ ‘ വാല്യൂ എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത് എന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്യുന്നു. കേരളത്തിൽ കഴിഞ്ഞയാഴ്ച്ച ‘ആർ’ വാല്യൂ 1.04 ഉണ്ടായിരുന്നതാണ് വർദ്ധിച്ച് 1.05ലെത്തിയിരിക്കുന്നത്.
Also related: വെടിനിർത്തൽ കരാർ ലംഘനം: 2020ൽ 18 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്ക്, 5100 കരാർ ലംഘനങ്ങളിൽ കൊല്ലപ്പെട്ടത് 36 പേർ
രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള 15 സംസ്ഥാനങ്ങളിൽ കേരളമൊഴികെ മറ്റിടങ്ങളിലെല്ലാം ആർ വാല്യൂ ഒന്നിൽ താഴെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആക്ടീവ് കേസുകളുള്ള കേരളത്തിൽ ‘ ആർ ‘ വാല്യൂ ഉയരുന്നത് ആശങ്കജനകമാണ് എന്നാണ് വിദഗ്ദർ പറയുന്നത്.
Also related: കോവിഡ് പരിശോധനാഫലം ഇനി അരമണിക്കൂറിനുള്ളില്‍ ; പരിശോധന നിരക്ക് അറിയാം
വൈറസ് ഒരു രോഗിയിൽനിന്ന് മറ്റുള്ളവരിലേക്ക് പകർന്ന് രോഗം പടരുന്നതിനെ അടിസ്ഥാനമാക്കിയാണ് ‘ആർ’ വാല്യൂ കണക്കാക്കുന്നത്. ‘ആർ’ വാല്യൂ ഒന്നിൽ കുറവാണെങ്കിൽ കോവിഡ് വ്യാപനം കുറയുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments