ബംഗളൂരു: പുതുവത്സര തലേന്ന് 114 ബോട്ടിലുകളിലായി 85 ലിറ്റർ മദ്യം പിടിച്ചെടുക്കുകയുണ്ടായി. ഇത്രയും മദ്യം വീട്ടിൽ സൂക്ഷിച്ച രാജാജിനഗർ കോർഡ് റോഡിലെ മണി (61) എന്ന റിയൽ എസ്റ്റേറ്റ് ഏജൻറാണ് അറസ്റ്റിൽ ആയിരിക്കുന്നത്. ഒരാൾക്ക് കൈവശം വെക്കാവുന്നതിെൻറ 20 ഇരട്ടിയിലധികം മദ്യമാണ് ഇയാൾ സൂക്ഷിച്ചിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് ബസവേശ്വര നഗർ, മാഗഡി റോഡ് എന്നീ പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർ നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിൽ ആയിരിക്കുന്നത്.
മേഖ്രി സർക്കിളിലെ വ്യോമസേന കാൻറീനിൽനിന്ന് വാറൻറ് ഒാഫിസറുടെ സഹായത്തോടെ വാങ്ങിയ മദ്യം വിലകൂട്ടി വിൽക്കാനായിരുന്നു ലക്ഷ്യമെന്ന് ഇയാൾ മൊഴി നൽക്കുകയുണ്ടായി. എന്നാൽ അതേസമയം, മദ്യം വാങ്ങിയതിെൻറ രേഖകളോ മറ്റു കാര്യങ്ങളോ ഇയാൾക്ക് ഹാജരാക്കാനായില്ല.
എക്സൈസ് നിയമപ്രകാരം ഒരാൾക്ക് നാല് ലിറ്ററിൽ താഴെ മാത്രമേ കൈവശം വെക്കാനാകൂ. പുതുവത്സര തലേന്ന് ലോക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണം ഉണ്ടാകുമെന്ന് കരുതി ആവശ്യക്കാർക്ക് വിലക്ക് വിൽക്കുന്നതിനായാണ് ഇയാൾ വീട്ടിൽ മദ്യം വാങ്ങിവെച്ചതെന്ന് പൊലീസ് പറഞ്ഞു.
Post Your Comments