കൊച്ചി: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസില്‍ അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍ ജി. ഹരികൃഷ്ണന് ജനുവരി 5 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് അറിയിക്കുകയുണ്ടായി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിൽ നിന്നും കസ്റ്റംസ് നേരത്തേ തേടിയിരുന്നു. തുടര്‍നടപടി എന്ന നിലയിലാണ് ചോദ്യം ചെയ്യലിനു നോട്ടീസ് നൽകിയിരിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു നയതന്ത്ര ബാഗേജ് ഏതു ദിവസങ്ങളിൽ വന്നുവെന്നതിനെക്കുറിച്ച് ആധികാരികമായ വിവരങ്ങളാണ് പ്രോട്ടോകോള്‍ ഓഫീസറോട് നേരത്തേ കസ്റ്റംസ് തേടിയിരുന്നത്. നേരിട്ടെത്തി നോട്ടീസ് നല്‍കിയാണ് പ്രോട്ടോകോള്‍ ഓഫീസറോട് കസ്റ്റംസ് ഇക്കാര്യങ്ങൾ ചോദിക്കുകയുണ്ടായത്. തുടർന്ന് നയതന്ത്ര ബാഗേജ് എന്നൊക്കെ വന്നെന്ന വിവരം ഹരികൃഷ്ണന് നേരിട്ടെത്തി കസ്റ്റംസിന് കൈമാറിയിരുന്നു.
Post Your Comments