ബാംഗളൂരു: ഓഫീസ് ജോലി വാഗ്ദാനം നല്കിയ ശേഷം യുവതികളെ ഭീഷണിപ്പെടുത്തി ഡാന്‍സ് ബാറില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ച പ്രതികള്‍ അറസ്റ്റില്‍. യുവതികളെ ബംഗളൂരു പൊലീസ് രക്ഷപെടുത്തി. സുനില്‍, ലക്ഷ്മണ്, വിക്കി, ദിവ്യ, പൂജാ കുമാര്‍ എന്നിവരാണ് ഡാന്‍സ് ബാര്‍ നടത്തിയിരുന്നത്. സുനിലിനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. യുവതികളെ മൂന്ന് ദിവസം അപ്പാര്‍ട്ട്മെന്റില്‍ പൂട്ടിയിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ ഫോണുകളും പിടിച്ചുവാങ്ങിയിരുന്നു.ലോക്ഡൗണിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട മൂന്ന് യുവതികള്‍ക്ക് ഓഫീസ് ജോലി വാഗ്ദാനം ചെയ്താണ് നിയമനം നല്‍കിയത്.ബാംഗ്ലൂരിലെത്താന്‍ വിമാന ടിക്കറ്റ് ഉള്‍പ്പെടെ നല്കിയതിനാല് യുവതികള്‍ ചതിക്കുഴി മനസ്സിലാക്കിയില്ല. ഡിസംബര്‍ 21നാണ് മൂന്ന് പേരും ബാംഗ്ലൂരുവില്‍ എത്തിയത്. തൊട്ടടുത്ത ദിവസം തന്നെ വൈറ്റ്ഫീല്‍ഡിന് അടുത്തുള്ള ഡാന്‍സ് ബാറില്‍ ഇവരെ എത്തിച്ചു.
read also: പുലര്‍ച്ചെ മൂന്നു മണിക്ക് പര്‍ദ്ദ ധരിച്ച് സ്കൂട്ടറില്‍; പിടിയിലായ ആളെ കണ്ട് അമ്പരന്ന് പോലീസ്
പുരുഷന്മാര്ക്ക് മുന്നില്‍ ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ വഴങ്ങിയില്ല.തുടര്‍ന്ന് ഇവരെ താമസസ്ഥലത്തേക്ക് മാറ്റി. അവിടെ നിന്ന് ഒരു യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ അവരെത്തി യുവതികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം സ്വദേശമായ ഡല്‍ഹിക്ക് മടക്കി അയച്ചു.
Post Your Comments