മുംബയ്: ബാറിൽ നടത്തിയ റെയ്ഡിൽ 17 സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മുംബയിലെ അന്ധേരിയിൽ ഡാൻസ് ബാറിലെ മേക്കപ്പ് റൂമുമായി ബന്ധിപ്പിച്ചിരുന്ന രഹസ്യ ബേസ്മെന്റിനുള്ളിൽനിന്നാണ് സ്ത്രീകളെ കണ്ടെത്തിയത്. ബേസ്മെന്റിന് പുറത്ത് നൂതന ഇലക്ട്രോണിക് ഉപകരണം ഘടിപ്പിച്ചിരുന്നു. റെയ്ഡ് നടക്കുന്ന വിവരം അറിഞ്ഞതോടെ ജീവനക്കാർ സ്ത്രീകളെ രഹസ്യ അറയിൽ ഒളിപ്പിക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് അന്ധേരിയിലെ ദീപ ബാറിൽ പോലീസ് റെയ്ഡ് നടത്താൻ എത്തുകയായിരുന്നു. അതേസമയം, പോലീസ് റെയ്ഡിനെത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞതോടെ ഇവർ സ്ത്രീകളെ രഹസ്യ അറയിലേക്ക് മാറ്റുകയായിരുന്നു. പോലീസ് ബാർ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്കാൻ അവർ തയാറായിരുന്നില്ല.
ഒമിക്രോണ്‍ വാക്‌സിന്റെ ഫലപ്രാപ്തി കുറയ്ക്കും : ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
അതേസമയം, മേക്ക്അപ് മുറിയിൽ സൂക്ഷിച്ചിരുന്ന വലിയ കണ്ണാടിയിൽ സംശയം തോന്നിയ പോലീസ് ചുറ്റിക ഉപയോഗിച്ച് കണ്ണാടി പൊളിക്കുകയും രഹസ്യ അറ കണ്ടെത്തുകയുമായിരുന്നു. എസി, കിടക്ക തുടങ്ങിയ വിപുലമായ സൗകര്യങ്ങളോട് കൂടിയതായിരുന്നു രഹസ്യ അറ. ഇവിടെ നിന്നും കണ്ടെത്തിയ 17 സ്ത്രീകളെ പോലീസ് മോചിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബാറിനെതിരെയും ജീവനക്കാർക്കെതിരെയും പോലീസ് കേസെടുത്തു.
Post Your Comments