ഭുവനേശ്വര്‍: അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഡാന്‍സ് ബാറുകളില്‍ നിന്ന് യുവതികളെ രക്ഷിച്ച് പോലീസ്. ഒഡീഷയില്‍ ഭുവനേശ്വറിലെ ലക്ഷ്മീസാഗറിലും കട്ടക് റോഡിലുമായി പ്രവര്‍ത്തിച്ചിരുന്ന പത്തോളം ഡാന്‍സ് ബാറുകളിൽ നടത്തിയ റെയ്ഡിൽ 96 യുവതികളെയാണ് മോചിപ്പിച്ചത്. പശ്ചിമബംഗാള്‍, ഹിമാചല്‍പ്രദേശ്, മുംബൈ, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നെത്തിച്ച യുവതികളെയാണ് കണ്ടെത്തിയതെന്നും വ്യാജ ലൈസന്‍സിന്റെ മറവിലാണ് ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments