ആലപ്പുഴ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് ധാരണ. തൃപ്പെരുംതുറ പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നിരുപാധിക പിന്തുണ നല്കാന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുകയായിരുന്നു.
ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബുധനാഴ്ചയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ്. പഞ്ചായത്തില്‍ എന്‍ഡിഎയ്ക്കും യുഡിഎഫിനും ആറു വീതം സീറ്റുകളും എല്‍ഡിഎഫിന് അഞ്ച് സീറ്റുകളുമാണുള്ളത്. പട്ടികജാതി വനിതാ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യുഡിഎഫില്‍ ഇത്തവണ ആളില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫില്‍ നിന്നു വിജയിച്ച വനിതാ പട്ടികജാതി സ്ഥാനാര്‍ഥിയെ പ്രസിഡന്റ് ആക്കാന്‍ യുഡിഎഫ് പിന്തുണ നല്‍കുന്നത്.
Post Your Comments