കുവൈറ്റ് സിറ്റി; ഇന്ത്യ ഉള്‍പ്പെടെ 35 വിദേശ രാജ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ ഈ ഗള്‍ഫ് രാജ്യത്ത് വിലക്ക് . അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നു .ജനവരി രണ്ട് മുതലാണ് സര്‍വ്വീസുകള്‍ പുനരരാംഭിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകള്‍ ബ്രിട്ടണില്റിപ്പോര്ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഡിസംബര്‍ 21 മുതലാണ് സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ജനവരി ഒന്ന് വരെയായിരുന്നു വിലക്ക്. അതിര്‍ത്തികളും രാജ്യം അടച്ചിരുന്നു.പുതിയ തീരുമാനം അനുസരിച്ച് കുവൈറ്റില്‍ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വ്വീസുകള്‍ ജനവരി രണ്ടിന് രാവിലെ നാല് മണിക്ക് തന്നെ ആരംഭിക്കും.
അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള 35 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഇവിടങ്ങളില്‍ കൊവിഡ് കേസുകള്‍ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments