ലണ്ടന്‍ : 2020 കോവിഡില്‍ മുങ്ങിപ്പോയ വര്‍ഷമായിരുന്നു. ലോകരാഷ്ട്രങ്ങള്‍ ഇപ്പോഴും അതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് മരണതാണ്ഡവമാടുമ്പോഴും ഇപ്പോഴും പല രാജ്യങ്ങളും കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് യാഥാര്‍ത്ഥ്യമല്ല. ഇതില്‍ മുന്നിലുള്ളത് റഷ്യയും ചൈനയുമാണ്. എന്നാല്‍ കോവിഡില്‍ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയുമാണ്.
Read Also : അതിതീവ്ര വൈറസ് വ്യാപനം; യു കെ വിമാന സർവീസ് വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി
നേരത്തേ റിപ്പോര്‍ട്ട് ചെയ്തതിന്റെ മൂന്നിരട്ടിയിലധികം പേര്‍ റഷ്യയില്‍ കോവിഡിനു കീഴടങ്ങി മരണം വരിച്ചുവെന്ന് റഷ്യ ഇപ്പോള്‍ സമ്മതിക്കുന്നു. പുതിയ വിവരമനുസരിച്ച് 1,86,000 പേരാണ് ഇതുവരെ റഷ്യയില്‍ കോവിഡിന് കീഴടങ്ങി മരണം വരിച്ചത്. ജനസംഖ്യാടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ അമേരിക്കയേക്കളും ബ്രിട്ടനേക്കാളും ഉയര്‍ന്ന മരണനിരക്കാണിത്.
അതുപോലെത്തന്നെയാണ് കോവിഡ് രോഗികളുടെ കണക്കും ചൈന മൂടിവച്ചത്. ഇന്ന് ലോകത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ട വുഹാനില്‍, ഔദ്യോഗിക കണക്കുകള്‍ പ്രകാരം 50,354 പേര്‍ക്കാണ് ഇക്കഴിഞ്ഞ ഞായറാഴ്ച്ച വരെ കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍, ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ വെളിവാകുന്നത് ചുരുങ്ങിയത് അഞ്ചുലക്ഷം പേര്‍ക്കെങ്കിലും ഇവിടെ രോഗബാധ ഉണ്ടായിട്ടുണ്ടെന്നാണ്. ഇതോടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിട്ട ഇന്ത്യയ്ക്കും അമേരിക്കയ്ക്കും നിറഞ്ഞ പ്രശംസയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിക്കുന്നത്
Post Your Comments